ഭിന്നശേഷി ദിനാചരണം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 'ഭിന്നശേഷി സൗഹൃദം: എന്ത് എന്തിന്' വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ അധ്യക്ഷയായി.
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ചെണ്ടവാദ്യത്തില്‍ ജേതാവായ മുഹമ്മദ് നിയാസ്, സാമൂഹിക പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് മുന്‍ ഡയറക്ടര്‍ ഡോ. എം കെ ജയരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ഗിരീഷ് കീര്‍ത്തി, ഡോ. ആഷിഖ് ഹൈദര്‍ അലി തുടങ്ങിയവര്‍ ക്ലാസെടുത്തു. സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി സ്റ്റേറ്റ് കോഓഡിനേറ്റര്‍ മുജീബ് റഹ്‌മാന്‍ മോഡറേറ്ററായി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍ സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ബി രാജീവ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍, ഭിന്നശേഷി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










