എസ്‌.ഐ‌.ആർ കോളേജ് വിദ്യാർഥികൾക്ക് ‌പട്ടം നിർമാണ ശിൽപശാല സംഘടിപ്പിച്ചു

post

മെഗാ കൈറ്റ് ഫെസ്റ്റിവൽ ഡിസംബർ ഒന്നിന് കോഴിക്കോട് ബീച്ചിൽ

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്‌.ഐ‌.ആർ) പ്രചാരണാർഥം ഡിസംബർ ഒന്നിന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിന് മുന്നോടിയായി കോളേജ് വിദ്യാർഥികൾക്ക്‌ പട്ടം നിർമാണ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ സ്വീപ് സെൽ കോഓഡിനേറ്റർ കൂടിയായ അസിസ്റ്റൻറ് കളക്ടർ എസ് മോഹനപ്രിയ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, കൈറ്റ് ഇന്ത്യ ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 15 കോളേജുകളിൽ നിന്നുള്ള മുന്നൂറോളം വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്.


സരോവരം ബയോപാർക്കിൽ നടന്ന ശില്പശാലയിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, എൻഎസ്എസ് ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, പട്ടം നിർമ്മാണ വിദഗ്ധർ അബൂബക്കർ സിദ്ദീഖ്, ഫാത്തിമ എന്നിവർ പങ്കെടുത്തു.

തിങ്കളാഴ്ച്ച നടക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിവലിൽ ജില്ലയിലെ വിവിധ കോളേജുകളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ പങ്കാളികളാകും.