ലോകായുക്ത സിറ്റിങ്: 40 പരാതികൾ പരിഗണിച്ചു

post

കോഴിക്കോട് ഗവ. റസ്റ്റ് ഹൗസിൽ രണ്ടു ദിവസങ്ങളിലായി നടന്ന ലോകായുക്ത സിറ്റിങ്ങിൽ 40 പരാതികൾ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി ഷർസി എന്നിവരടങ്ങിയ ബെഞ്ച് 19 കേസുകൾ പരിഗണിച്ചതിൽ നാലെണ്ണം തീർപ്പാക്കി. സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ പരിഗണിച്ച 21 പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് ജനുവരി 21, 22 തിയതികളിൽ നടക്കും.