ജില്ലയിൽ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാർഥികൾ

post

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാർഥികൾ. ഇവരിൽ 2,984 പേർ പുരുഷൻമാരും 3,324 പേർ സ്ത്രീകളുമാണ്.

കോഴിക്കോട് കോർപറേഷനിൽ 150 പുരുഷൻമാരും 176 സ്ത്രീകളും ഉൾപ്പെടെ 326 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷൻമാരും 50 സ്ത്രീകളും ഉൾപ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷൻമാരും 312 സ്തീകളും ഉൾപ്പെടെ 604 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 4,408 പേരാണ് ജനവിധി തേടുന്നത്. ഇവരിൽ 2,085 പേർ പുരുഷൻമാരും 2,323 പേർ സ്ത്രീകളുമാണ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 399 പുരുഷൻമാരും 463 സ്ത്രീകളും ഉൾപ്പെടെ 862 പേർ മത്സര രംഗത്തുണ്ട്.