തിരഞ്ഞെടുപ്പ് വീഡിയോ കവറേജ്: ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാത്ത സെൻസിറ്റീവ് പോളിംഗ് ബൂത്തുകളിലും സ്ഥാനാർത്ഥികളുടെ അപേക്ഷ പ്രകാരമുള്ള പോളിംഗ് ബൂത്തുകളിലും (100 പോളിംഗ് സ്റ്റേഷനുകളിൽ താഴെ) തെരഞ്ഞെടുപ്പ് ദിവസം വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു.
ആവശ്യമായ വീഡിയോഗ്രാഫർമാരെ ഒന്നിച്ച് സജ്ജമാക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ/വ്യക്തികൾ ഡിസംബർ രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പ് കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർക്ക് ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ ലഭിക്കും.










