പോളിങ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യാഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ജീവനക്കാരുടെ പേരും ട്രെയിനിങ് സെന്റര്‍ സംബന്ധിച്ച വിവരവുമുളള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് www.edrop.sec.kerala.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ പരിശോധിച്ച് മാറ്റം ഉണ്ടെങ്കില്‍ തിരുത്താനും അവസരമുണ്ട്.
സ്ഥാപന മേധാവികള്‍ വെബ്‌സൈറ്റില്‍നിന്ന് ജീവനക്കാരുടെ നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് നല്‍കുകയും മുഴുവന്‍ ജീവനക്കാര്‍ക്കും നിയമന ഉത്തരവ് നല്‍കിയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നല്‍കുകയും വേണം. തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവന്‍ സ്ഥാപന മേധാവികളും നിയമന ഉത്തരവ് നല്‍കിയെന്ന് തദ്ദേശ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തി നവംബര്‍ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.










