തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു-ചെലവ് നിരീക്ഷകരെ നിയോഗിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള പൊതു-ചെലവ്‌നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറി സബിൻ സമീദാണ് പൊതുനിരീക്ഷകൻ.
തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ജനറൽ അഡ്മിനിസ്‌ട്രേഷൻ വകുപ്പ് അഡീഷണൽ സെക്രട്ടറി ആൻഡ് ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ എസ്.തരുൺ ലാൽ ഓച്ചിറ, ചവറ, ബ്ലോക്ക് പഞ്ചായത്തിന്റെയും കരുനാഗപ്പള്ളി നഗരസഭയുടെയും റവന്യു വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ബൈജുകുമാർ വെട്ടിക്കവല, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളുടെയും കൊട്ടാരക്കര നഗരസഭയുടെയും ചുമതല നിർവഹിക്കും.
മുഖത്തല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും ചുമതല കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി അജിത് കെ ജോസഫിനാണ്. ഐ ടി വകുപ്പ് അഡീഷണൽ സെക്രട്ടറി എം രാജേഷ് കുമാർ ചിറ്റുമല, ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകളുടെയും വെൽഫെയർ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ സി.വിക്രം സിംഗ് അഞ്ചൽ ചടയമംഗലം ബ്ലോക്കുകളുടെയും പുനലൂർ നഗരസഭയുടെയും ചുമതല വഹിക്കും. വിജിലൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ടി.കെ.ശ്യാമിനാണ് കൊല്ലം കോർപറേഷന്റെ ചുമതല.
തദ്ദേശ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്റെ ഫോൺ നമ്പർ
സബിൻ സമീദ് - 9497617891
ചെലവ് നിരീക്ഷകരുടെ ഫോൺ നമ്പറുകൾ
എസ് തരുൺ ലാൽ - 9946090233, 7907319857
എസ് ബൈജു കുമാർ - 9447066257
അജിത് കെ ജോസഫ് - 9447903797
എം രാജേഷ് കുമാർ - 9400430740
സി വിക്രം സിംഗ് - 6282289115,9497131677
ടി കെ ശ്യാം - 9400150793










