ഉടയന്‍കാവ്-ചെമ്പന്‍പൊയ്ക റോഡ് നിര്‍മാണോദ്ഘാടനം നടത്തി

post

കൊല്ലം ഉടയന്‍കാവ്-ചെമ്പന്‍പൊയ്ക റോഡ് നിര്‍മാണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു.സംസ്ഥാനത്തെ റോഡുകളെല്ലാം ഉയര്‍ന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു .

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ എല്ലാ റോഡുകളും മികവുറ്റതാക്കുയാണ്. ഓടയുടെ വശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. പറയന്‍മുക്ക് റോഡ് 85 ലക്ഷം രൂപ  ചെലവിലാണ്  സജ്ജമാക്കുന്നത്.  ജനങ്ങള്‍ക്കായി മികച്ച പൊതുസ്ഥലങ്ങളും റോഡുകളും നിര്‍മിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പണയില്‍-പള്ളിക്കല്‍ റോഡ് നിര്‍മ്മാണോദ്ഘാടനവും  നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.