ഭിന്നശേഷിക്കാർക്കായി ലോക് ഡൗൺ കാലത്ത് ടെലി-റീഹാബിലിറ്റേഷൻ സൗകര്യവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

post

കോഴിക്കോട് : കോവിഡ്19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  ഭിന്നശേഷിക്കാരുടെ തുടർ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിനായി  വിവിധ റിഹാബിലിറ്റേഷൻ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട് കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി  വകുപ്പിന്റെയും, CDMRP യുടെയും നേതൃത്വത്തിൽ ടെലി റിഹാബ് ടീം തയ്യാറായി.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്,

ബിഹൈവിയർ & ഡവലപ്മെന്റൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ് , സ്പെഷ്യൽ എഡ്യുക്കേറ്റേർസ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് , ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് നിലവിലെ ടെലി- റിഹാബ് ടീം.

രക്ഷിതാക്കൾക്ക് ഫോൺ മുഖേന വിവിധ തെറാപ്പിസ്റ്റുകള പ്രസ്തുത സമയത്ത് നേരിട്ട് വിളിച്ച് സംസാരിക്കാവുന്നതാണ് തെറാപ്പിസ്റ്റുകളുടെ നിർദേശങ്ങൾ വീട്ടിൽ പ്രാക്ടീസ് ചെയ്യുകയും തെറാപ്പിയുടെ തുടർച്ച  രക്ഷിതാക്കൾ തന്നെ ഉറപ്പു വരുത്തേണ്ടതുമാണ്

ബുദ്ധി വികാസ വൈകല്യം,ഓട്ടിസം,എ.ഡി.എച്ച്.ഡി,സെറിബ്രൽ പാൾസി,ഡൗൺ സിന്ഡ്രം,സംസാര വൈകല്യം,ശാരീരിക വൈകല്യം,പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികൾക്കും ലോക് ഡൗൺ സമയത്ത് വീട്ടിൽ തന്നെ ആയതു കാരണം ഉണ്ടാകാവുന്ന മറ്റ് സ്വഭാവ പെരുമാറ്റ പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങളാണ് ടെലി റിഹാബിലൂടെ ലഭ്യമാവുന്നത്.

രക്ഷിതാക്കൾ കുട്ടികൾക്കാവശ്യമായ വ്യത്യസ്ത നിർദ്ദേശങ്ങൾക്കായി വിളിക്കേണ്ട വിദഗ്ദ്ധരുടെ വിഭാഗവും, സമയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ വിളിക്കാവുന്നതാണ്. കൂടാതെ കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ വീട്ടിൽ തന്നെ നൽക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖകളും വ്യത്യസ്ത വീഡിയോകളും ടെലി - റിഹാബിന്റെ തുടർച്ചയെന്നോണം ലഭ്യമായി കൊണ്ടിരിക്കുന്നതാണ്.