സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചത്.










