യോഗ ഹാളും അമ്മയും കുഞ്ഞും പദ്ധതിയും ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പുതുതായി ആരംഭിച്ച യോഗ ഹാളിന്റെയും അമ്മയും കുഞ്ഞും പദ്ധതിയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള നിർവഹിച്ചു. അന്നശ്ശേരി ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺ സീന സുരേഷ് അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. അനീന പി ത്യാഗരാജ് മുഖ്യാതിഥിയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ജി പ്രജിത, ബ്ലോക്ക് മെമ്പർ ടി എം രാമചന്ദ്രൻ, വാർഡ് മെമ്പർ റസിയ തട്ടാരി, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ കളത്തിങ്കൽ, വാർഡ് കൺവീനർ സി പ്രകാശൻ, ഡോ പി എസ് ശരണ്യ എന്നിവർ സംസാരിച്ചു.

യോഗ യൂണിറ്റ് വഴി എല്ലാവർക്കും സൗജന്യമായി യോഗ പരിശീലന ക്ലാസ്സുകൾ ലഭ്യമാകും. ആയുർയോഗ ക്ലിനികിൽ യോഗ ഒ.പി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അമ്മയും കുഞ്ഞും പദ്ധതിയിലൂടെ ഗർഭിണീപരിചരണവും പ്രസവാനന്തര ശ്രുശ്രൂഷയും ഡിസ്പെൻസറിയിലൂടെ നൽകും. ഇതുവഴി അമ്മക്ക് ചികിത്സ ലഭിക്കുകയും കുട്ടികളുടെ സ്പെഷ്യലിസ്റ്റായ മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ ഏർളി ഡിറ്റക്ഷൻ ക്യാമ്പിൽ പങ്കെടുത്ത് കുട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ഉറപ്പുവരുത്താനും സാധിക്കും. ഫോൺ: 09447975044.