കട്ടിപ്പാറ നെഹ്‌റു മെമോറിയൽ ലൈബ്രറി ഉദ്ഘാടനം ചെയ്‌തു
മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാല കാഴ്ചപ്പാട് വായനയിലൂടെ സാധ്യമാകും -മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കട്ടിപ്പാറയിൽ നിർമിച്ച നെഹ്‌റു മെമോറിയൽ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
ലോകത്ത് വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാല കാഴ്ചപ്പാട് വായനയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു .
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-2025 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ലൈബ്രറി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ മൂന്നു നിലകളിലായാണ് കെട്ടിടം പണിതത്. വലിയ ഹാളും വായനാമുറികളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ എ കെ കൗസർ മാസ്റ്റർ, ഹെലൻ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ള തോട്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ എ കെ അബൂബക്കർകുട്ടി, അഷ്‌റഫ് തണ്ടിയേക്കൽ, വാർഡ് മെമ്പർമാരായ ടിപി മുഹമ്മദ് ഷാഹിം, വി പി സുരജ, ജിൻസി തോമസ്, സൈനബ നാസർ, ഉദ്യോഗസ്‌ഥർ, ലൈബ്രറി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










