മണിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് മണിയൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. വി.ഇ.ഒ എം ശൈലേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ ശാന്ത വള്ളിൽ, പി ശ്രീജ,ബ്ലോക്ക് അംഗം കെ ടി രാഘവൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജയപ്രഭ, സ്ഥിരം സമിതി അധ്യക്ഷ ടി ഗീത, വാർഡ് മെമ്പർ പ്രഭ പുനത്തിൽ, പഞ്ചായത്ത് സെക്രട്ടറി കെ അൻസാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.