വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

post

കോഴിക്കോട് കൊയിലാണ്ടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഇഎംഎസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ എം പി ലിന്‍സി, പി ബി ബിന്ദു, എ ലളിത, കെ ടി വി റഹ്‌മത്ത്, വത്സരാജ് കേളോത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ കെ കെ അനുഷ, മോനിഷ എന്നിവര്‍ സംസാരിച്ചു.