ഖരമാലിന്യ പരിപാലന രൂപരേഖ: യോഗം ചേര്‍ന്നു
കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ കോഴിക്കോട് കൊയിലാണ്ടി നഗരസഭക്കായി തയാറാക്കിയ ഖരമാലിന്യ പരിപാലന രൂപരേഖയുടെ അവതരണവും ചര്‍ച്ചയുമായി ബന്ധപ്പെട്ട് പോസ്റ്റ് കണ്‍സല്‍ട്ടേഷന്‍ യോഗം ചേര്‍ന്നു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ സത്യന്‍ അധ്യക്ഷനായി. കെ.എസ്.ഡബ്ല്യൂ.എം.പി ജില്ലാ ഡെപ്യൂട്ടി കോഓഡിനേറ്റര്‍ കെ ആര്‍ വിഘ്നേഷ് ഖരമാലിന്യ പരിപാലന രൂപരേഖ വിശദീകരിച്ചു. ടെക്‌നിക്കല്‍ സപ്പോര്‍ട്ടിങ് കണ്‍സല്‍ട്ടന്‍സി സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില, നഗരസഭ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എസ് പ്രദീപ്, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ കെ രാജീവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.










