പൂനൂര്‍ പുഴ സംരക്ഷണ ബണ്ട് പുനര്‍നിര്‍മാണം ഉദ്ഘാടനം ചെയ്തു

post

പൂനൂര്‍ പുഴ സംരക്ഷണ ബണ്ട് പുനര്‍നിര്‍മാണം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷനായി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകന്‍, വാര്‍ഡ് മെമ്പര്‍ എം ശോഭ, സെക്രട്ടറി ആര്യ എസ് നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ബിനോയ് ടോമി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.