ചോറോട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍മേള സംഘടിപ്പിച്ചു
വിജ്ഞാനകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ചോറോട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മധുസൂദനന്‍ അധ്യക്ഷനായി. കമ്യൂണിറ്റി അംബാസഡര്‍ ടി പി സ്‌നേഹ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങില്‍, പി ലിസി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ അനിത, പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് കെ എം ഗീത എന്നിവര്‍ സംസാരിച്ചു. 500ഓളം ഉദ്യോഗാര്‍ഥികളും വിവിധ സ്ഥാപനങ്ങളും പങ്കെടുത്തു.










