ഭിന്നശേഷി കലോത്സവം 'മയില്‍ പീലി 2025' ഉദ്‌ഘാടനം ചെയ്തു
കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'മയില്‍ പീലി 2025' നാടന്‍പാട്ട് കലാകാരന്‍ ഭരതന്‍ കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷയായി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ എം സത്യന്‍ മാസ്റ്റര്‍, ശശികല ദിനേശന്‍, കെ പി സൗമ്യ, സി.ഡി.പി.ഒ കെ വി രജിഷ എന്നിവര്‍ സംസാരിച്ചു.
കലോത്സവത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് റീ ബോണ്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ ഒന്നും ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ രണ്ടും ഏറാമല ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.










