വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലെക്സിന്റെയും ശിലാസ്ഥാപനം നടത്തി

post

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിനായി പുതുതായി നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും ശിലാസ്ഥാപനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. 50 വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള സൗകര്യങ്ങള്‍ ആയിരിക്കണം ഓഫീസുകളില്‍ ഒരുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പൊതുബോധം ജനങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും മാലിന്യ സംസ്‌കരണത്തിന് ജാഗ്രത കാണിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്ത വള്ളില്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ കെ സിമി, പി രജിത, കെ സുബിഷ, ബ്ലോക്ക് മെമ്പര്‍മാരായ എം കെ റഫീഖ്, ഒ എം ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ ഷറഫുദ്ദീന്‍ കൈതയില്‍, വി മുരളി മാസ്റ്റര്‍, എം പി വിദ്യാധരന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, അസി. സെക്രട്ടറി അനൂപന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

കൊളത്തൂര്‍ റോഡില്‍ 27 സെന്റ് സ്ഥലത്ത് 2.6 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. വില്ല്യാപ്പള്ളി ടൗണിലെ പൊളിച്ചുമാറ്റിയ പഴയ ഷോപ്പിങ് കോംപ്ലക്‌സിന്റെ സ്ഥലത്താണ് പുതിയത് നിര്‍മിക്കുന്നത്.