'വിഷന്‍ 2031': തുന്നല്‍ മത്സരം നടത്തി; തയ്യല്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്തു

post

'വിഷന്‍ 2031' തൊഴില്‍ നൈപുണ്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തുന്നല്‍ മത്സരം സംഘടിപ്പിച്ചു. കൊല്ലം കടപ്പാക്കടയിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അസീസി മത്സരാര്‍ഥികള്‍ക്ക് ടേപ്പ്, കത്രിക, തുണി എന്നിവ നല്‍കി ഉദ്ഘാടനം ചെയ്തു. 15 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. തയ്യല്‍തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്. കാങ്കത്ത് മുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം കടപ്പാക്കടയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു.  

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി. മനോഹര്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. അരുണ്‍കുമാര്‍, തിരുവനന്തപുരം ചീഫ് എക്‌സിക്യൂട്ടീവ് സൂപ്രണ്ട് എം.ഷൈന്‍ രാജ്, തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.