ഡോ.വന്ദന ദാസ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

post

ആരോഗ്യരംഗത്ത് സംസ്ഥാനം മുന്നില്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം കുളക്കട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോ.വന്ദന ദാസ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

മികച്ച ചികിത്സസംവിധാനങ്ങള്‍ ഒരുക്കിയതിലൂടെ ആരോഗ്യരംഗത്ത് സംസ്ഥാനം മുന്നിലെത്തിയെന്ന് മന്ത്രി പറഞ്ഞു  .

മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്.  ആയുര്‍വേദ ചികിത്സ തേടി വിനോദസഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നതും സാമൂഹിക-ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ്. കുളക്കട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാലു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോ.വന്ദന ദാസ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ പൂര്‍ത്തിയാക്കിയത്.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് അധ്യക്ഷനായി. കുളക്കട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എസ്.അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ച കരാര്‍ കമ്പനിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.ബീന, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബെന്‍സി, സിനി ജോസ്, എ.അജി, കുളക്കട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കോട്ടയ്ക്കല്‍ രാജപ്പന്‍, ടി.മഞ്ജു, ജെ.ജയകുമാര്‍, ബ്ലോക്ക് അംഗങ്ങളായ കെ.ഹര്‍ഷകുമാര്‍, അഡ്വ. ബെച്ചി. ബി. മലയില്‍, എന്‍.മോഹനന്‍, ഒ.ബിന്ദു, അനു വര്‍ഗീസ്, ഗിരിജ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി.ഇന്ദുകുമാര്‍, ഒ.ഷീലകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, കുളക്കട എഫ്.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.തങ്കമണി തുടങ്ങിയവര്‍ പങ്കെടുത്തു.