വിജ്ഞാന കേരളം; തൊഴിൽമേള 27ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി ഒക്ടോബർ 27 ന് രാവിലെ 10 മുതൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കും. ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9995307101, 9961976772, 6361175030.










