വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് തെക്കുംഭാഗം വികസന സദസ്

post

വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച കൊല്ലം തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വികസന സദസ് പള്ളിക്കോടി സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തില്‍ ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

'ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 കുടുംബങ്ങള്‍ക്ക് സെപ്റ്റിക് ടാങ്ക് വിതരണം ചെയ്തു. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാന്‍ കഴിയാത്ത 100 കുടുംബങ്ങള്‍ക്ക് ബയോഡൈജസ്റ്ററുകളും നല്‍കി. ലൈഫ് പദ്ധതി വഴി 263 വീടുകള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകള്‍ നവീകരിച്ചതായും വികസന സദസില്‍ വ്യക്തമാക്കി.

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അപര്‍ണ ജയകുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സോമന്‍ പ്രതിഭകളെ ആദരിച്ചു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കില റിസോഴ്സ്പേഴ്സണ്‍ വിജയകുമാറും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാറും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് എസ് പുല്ല്യാഴം, സീതാലക്ഷ്മി, സ്മിത, അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി.എസ്.പള്ളിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.