കരുനാഗപ്പള്ളി നഗരസഭ വികസനസദസ് സംഘടിപ്പിച്ചു

post

കൊല്ലം കരുനാഗപ്പള്ളി നഗരസഭ വികസനസദസ് നഗരസഭഅങ്കണത്തില്‍ ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികസനരേഖയും പ്രകാശനംചെയ്തു. ഹരിതകര്‍മ്മസേനാംഗങ്ങളെയും, വികസനപ്രവര്‍ത്തനത്തിന്പങ്കാളികളായവരെയും, അംഗനവാടി നിര്‍മ്മാണത്തിനായി സ്ഥലം നല്‍കിയവരെയും, മറ്റ്പ്രതിഭകളെയും എംഎല്‍എ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ് അധ്യക്ഷനായി.

അതിദാരിദ്ര്യലിസ്റ്റില്‍പെട്ട 28 കുടുംബങ്ങള്‍ക്ക് വീട്, ഭക്ഷ്യകിറ്റ്, ഉപജീവനമാര്‍ഗ്ഗം മുഖേന 50 ലക്ഷം ചെലവഴിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ തൊഴില്‍മേള സംഘടിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിവഴി 803 വീടുകള്‍നല്‍കി. വാതില്‍പ്പടിശേഖരണം 90% പൂര്‍ത്തീകരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 1.01 കോടി ചെലവഴിച്ചു. വയോമിത്രം പദ്ധതിക്കായി 8456386 രൂപ ചെലവഴിച്ചു. 244969674 രൂപ ഉപയോഗിച്ച് പി.എച്ച്.സിക്ക് കെട്ടിടം, ലൈബ്രറിനിര്‍മ്മാണം, സ്‌കൂള്‍, അംഗനവാടികള്‍, ആശുപത്രികള്‍, ഗ്രാമീണ റോഡുകള്‍, കനാലുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും നവീകരണവും, അമൃതം പദ്ധതിവഴി അഞ്ച് കുളങ്ങളുടെനവീകരണം, തെരുവ്‌വിളക്ക് പരിപാലനവുംപൂര്‍ത്തീകരിച്ചു. ഗുഡ്‌മോര്‍ണിംഗ് കരുനാഗപ്പള്ളി പദ്ധതിയിലൂടെ നിര്‍ധനരായ കിടപ്പ്‌രോഗികള്‍ക്ക് കുടുംബശ്രീമുഖേന എല്ലാദിവസവും പ്രഭാതഭക്ഷണം നല്‍കുന്നു. ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചു.

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്  തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ വീഡിയോ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം എന്നിവ പ്രദര്‍ശിപ്പിച്ചു. അവതരണം കില റിസോഴ്‌സ് പേഴ്‌സണ്‍ വി.മനോജ്. വികസനപ്രവര്‍ത്തനങ്ങള്‍ നഗരസഭ സെക്രട്ടറി വി.എസ്.സന്ദീപ്കുമാര്‍ വീഡിയോ പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചു. കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി.

കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹനാ നസീം, സ്ഥിരംസമിതി അംഗങ്ങളായ മഹേഷ് ജയരാജ്, എസ്.ഇന്ദുലേഖ, പി.മീന, എം.ശോഭന, റജി, നഗരസഭാ മുന്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്.ഷീബ, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.