പുത്തന്‍ആശയങ്ങള്‍ അവതരിപ്പിച്ച് ആലപ്പാട് വികസന സദസ്

post

പുത്തന്‍ആശയങ്ങള്‍ അവതരിപ്പിച്ച കൊല്ലം ആലപ്പാട് വികസനസദസ് ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ് റോട്ടറി ഹാളില്‍ ഉദ്ഘാടനം ചെയ്തു. സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് ആലപ്പാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിച്ചു. ലൈഫ് പദ്ധതി വഴി 105 വീടുകള്‍ നല്‍കി. കുടുംബശ്രീ മുഖേന ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റ്, മഷ്‌റൂം യൂണിറ്റ്, ഹോട്ടല്‍, ടീ ഷോപ്പ് തുടങ്ങി 364 സംരംഭങ്ങള്‍ ആരംഭിച്ചു. വിവിധ ഗ്രാമീണറോഡുകള്‍ നവീകരിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. തണല്‍ പദ്ധതിവഴി ആറു വയസ്സുവരെയുള്ള കുട്ടികളുടെ ശബ്ദ-ശ്രവണവൈകല്യങ്ങള്‍ കണ്ടെത്തി തുടര്‍ചികിത്സ ഉറപ്പാക്കിയെന്നും വ്യക്തമാക്കി.

ഗ്രാമ പഞ്ചായത്ത് അംഗം പി.ലിജു അധ്യക്ഷനായി. കില റിസോഴ്‌സ് പേഴ്‌സണ്‍ പന്മന മജീദ്  സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ആലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ജയന്‍ ജോണി ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു