ശൂരനാട് വടക്ക് വികസന സദസ് സംഘടിപ്പിച്ചു

post

കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ് റബ കണ്‍വന്‍ഷന്‍ സെന്ററില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ അധ്യക്ഷനായി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ലൈഫ്, പിഎംഎവൈ പദ്ധതികള്‍ വഴി 410 വീടുകള്‍ നല്‍കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പട്ടികയില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ഉറപ്പാക്കി. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് 6,75,000 രൂപ വിനിയോഗിച്ച് വരുമാന മാര്‍ഗത്തിനായി പെട്ടിക്കടകള്‍ സ്ഥാപിച്ച് നല്‍കി. ആനയടിപ്പാറ ലക്ഷംവീട് ഉന്നതിയില്‍ ശുദ്ധജല പദ്ധതി നടപ്പാക്കിയതായും വികസന സദസില്‍ വ്യക്തമാക്കി.

മുന്‍ വൈസ് പ്രസിഡന്റ് കെ.പ്രദീപ് വികസനരേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, കില റിസോഴ്സ്പേഴ്സണ്‍ രാജേന്ദ്രന്‍, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സമദ്, ബ്ലസന്‍ പാപ്പച്ചന്‍, അമ്പിളി ഓമനക്കുട്ടന്‍, സൗമ്യ, സന്തോഷ്, ഖദീജ ബീവി, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.