പോഷണ മാസാചരണം സമാപിച്ചു

post

സെപ്തംബർ 17 മുതല്‍ ഒക്ടോബര്‍ 16 വരെ നടന്ന പോഷണ മാസാചരണം പോഷണ മാഹ് 2025 -ന്റെ ഇടുക്കി ജില്ലാതല സമാപന സമ്മേളനം ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ അധ്യക്ഷത വഹിച്ചു.  

ഷണ മാസാചരണം പോഷന്‍ മാഹുമായി ബന്ധപ്പെട്ട് ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെയും പുരുഷന്മാര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ പ്രതിഭകളെയും ജില്ലാ കളക്ടര്‍ ആദരിച്ചു.


പോഷന്‍ അഭിയാന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നീതു ശിവന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ അനിതാ ദീപ്തി ബി എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഡിറ്റാജ് ജോസഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജയചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ കോളേജ് ഡയറ്റിഷന്‍ സിജു തോമസ്, അടിമാലി എഇഒ ഷീന കെ എസ്, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള എ എസ്, അടിമാലി ശിശു വികസന പദ്ധതി ഓഫീസര്‍ ജമീല എം യു, ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി ജി തുടങ്ങിയവര്‍ പങ്കെടുത്തു.