സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് പാട്യം വികസനസദസ്സ്

post

കണ്ണൂർ പാട്യം പഞ്ചായത്ത് വികസനസദസ്സ്  'പാട്യം പൊലിമ'യോടനുബന്ധിച്ച് സംഘടിപ്പിച്ച 'സാവരിയ'യിൽ  ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫായിസ് അരൂള്‍ അധ്യക്ഷനായി.

25 ഭിന്നശേഷിക്കാര്‍ക്കും 24 വയോജനങ്ങള്‍ക്കുമായി കേൾവി ഉപകരണങ്ങൾ, വീല്‍ ചെയര്‍, വാക്കര്‍, തെറാപ്പി ബോള്‍, തെറാപ്പി മാറ്റ്, നീ ക്യാപ്പ് എന്നിവയാണ് വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ  ടി സുജാത,  ശോഭ കോമത്ത്, പഞ്ചായത്തംഗങ്ങളായ വി രതി, പത്മനാഭന്‍, മേപ്പാടന്‍ രവീന്ദ്രന്‍, ഗോകുല്‍ദാസ്, അനുരാഗ് പാലേരി, സി.പി രജിത, കെ.പി സദാനന്ദന്‍, ആസൂത്രണ സമിതി ചെയര്‍മാന്‍ കെ പ്രവീണ്‍കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി വസന്ത, വി ശരണ്യഎന്നിവര്‍ സംസാരിച്ചു.