അങ്കണവാടി, വനിതാ റീഡിങ് റൂം ഉദ്ഘാടനം നിര്‍വഹിച്ചു

post

കൊല്ലം കോര്‍പ്പറേഷന്‍ ഇരവിപുരം ഡിവിഷനിലെ 45 ആം നമ്പര്‍ അങ്കണവാടി, വടക്കുംഭാഗം വനിതാ റീഡിങ് റൂം എന്നിവ  മേയര്‍ ഹണി   ഉദ്ഘാടനം ചെയ്തു. വടക്കുംഭാഗം അംഗനവാടിക്ക് സമീപം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ സുജാകൃഷ്ണന്‍, എസ് സവിതാദേവി, ഡിവിഷന്‍ കൗണ്‍സിലര്‍ വി.എസ് പ്രിയദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.