കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പുകള്‍ക്ക് തുടക്കം

post

കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 'സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 

സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുകയാണ് ക്യാമ്പുകളുടെ ലക്ഷ്യം. ജില്ലയിലെ 12 ബ്ലോക്കുകളില്‍ രണ്ട് ഘട്ടമായി 24 ക്യാമ്പുകളാണ് സംഘടിപ്പിക്കുക. 

ചടങ്ങില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ രജനി മുരളീധരന്‍ മുഖ്യാതിഥിയായി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന്‍, കൃഷി അസി. ഡയറക്ടര്‍ എം എസ് ഷബ്ന, ഫീല്‍ഡ് ഓഫീസര്‍ സിന്ധു, അസി. എഞ്ചിനീയര്‍മാരായ ആയിഷ മങ്ങാട്ട്, പി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.