ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനുമായി ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. സെക്രട്ടറി ടി ജി അജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേന്ദ്രന്‍, വി പി ജമീല, കെ വി റീന, നിഷ പുത്തന്‍പുരയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, ഐ പി രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം പി ശിവാനന്ദന്‍, മുക്കം മുഹമ്മദ്, പഞ്ചായത്ത് മാനസികാരോഗ്യ സൊസൈറ്റി ഡയറക്ടര്‍-ഇന്‍-ചാര്‍ജ് ഡോ. ടി അബ്ദുന്നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. കെ കെ രാജാറാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുസ്സലാം, സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയറക്ടര്‍ ഡോ. സൗമ്യ, ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി അസീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ സിന്ധു, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത, വനിത-ശിശു വികസന വകുപ്പ് വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. ലിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ഇംഹാന്‍സ് അസി. പ്രൊഫസര്‍ ഡോ. ഷീബ നൈനാന്‍, കോഴിക്കോട് ഗവ. മെന്ററല്‍ ഹെല്‍ത്ത് സെന്റര്‍ സൈക്യാട്രി കണ്‍സല്‍ട്ടന്റ് ഡോ. ബിനു പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു.