മുടപ്പിലാവില്‍ നോര്‍ത്ത് അങ്കണവാടിക്ക് പുതിയ കെട്ടിടം

കോഴിക്കോട് മണിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മുടപ്പിലാവില്‍ നോര്‍ത്ത് അങ്കണവാടിക്ക് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. മുടപ്പിലാവില്‍ നോര്‍ത്ത് എല്‍ പി സ്‌കൂളിന് സമീപത്തെ കല്ലായി പറമ്പില്‍ എരഞ്ഞോളികണ്ടി മൊയ്തുഹാജി സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എം ജയപ്രഭ, വര്‍ക്കര്‍ ഷീബ, പി പി ബാലന്‍, ഇ രവികൃഷ്ണന്‍, എ കെ മൊയ്തുഹാജി, കെ വി റീന എന്നിവര്‍ സംസാരിച്ചു.