നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ച മണിയാറന്‍കുടി - ഉടുമ്പന്നൂര്‍ റോഡ് സന്ദർശിച്ച് മന്ത്രി

post

ഇടുക്കി ജില്ലയുടെ മലയോര മേഖലയിലേക്ക് കുടിയേറിയ കര്‍ഷകര്‍ ഉപയോഗിച്ച ആദ്യകാല റോഡായ ഇടുക്കി  മണിയാറന്‍കുടി - ഉടുമ്പന്നൂര്‍ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ സന്ദർശിച്ചു . നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തില്‍ കൂടെ നില്‍ക്കുകയും സാധ്യമായതെല്ലാം ചെയ്യുക എന്നതുമാണ് തന്റെ നിലപാട്. മന്ത്രി എന്ന നിലയില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള ശത്രുതാ മനോഭാവം മാറ്റാനായിരുന്നു ശ്രമം. അതു വിജയിക്കുകയും ചെയ്തു. പരസ്പരസഹകരണത്തിലൂടെ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അതിനുള്ള ഉദാഹരണമാണ് ഈ റോഡിന്റെ നിര്‍മാണമെന്നും മന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുജനങ്ങളും മന്ത്രിയുമായി ചര്‍ച്ച നടത്തി. വിനോദസഞ്ചാര കേദ്രമായിരുന്ന പാല്‍കുളംമേട് തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി അറിയിച്ചു.

കോതമംഗലം ഡി.എഫ്.ഒ. സൂരജ് ബെന്‍,  സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, സിജി ചാക്കോ, പി. എന്‍ വിജയന്‍, പി. ഡി ജോസഫ്, സുമേഷ്, സി.പി. സലിം, നാസര്‍, സിനോജ് വള്ളാടി, ജെയിന്‍ അഗസ്റ്റിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.