തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി

post

ഇടുക്കി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബർ 13 ന് രാവിലെ 10 മണി മുതല്‍  17 ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പാണ്  നടത്തിയത്. ആദ്യ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു. നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിനായി  ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അണ്ടര്‍ സെക്രട്ടറി വിഭോര്‍ അഗര്‍വാളും സെക്ഷന്‍ ഓഫീസര്‍ ആസാദ് സിംഗും സന്ദര്‍ശിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിലെ നറുക്കെടുപ്പ് രാവിലെ 10 നും തുടര്‍ന്ന് കൊന്നത്തടി, ബൈസണ്‍വാലി,വെള്ളത്തൂവല്‍,പള്ളിവാസല്‍, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, കുമാരമംഗലം,മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, എന്നീ ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടത്തിയത്.

 ഒക്ടോബർ 14 ന് മറയൂര്‍ (10മണി), മൂന്നാര്‍ (10.20), കാന്തല്ലൂര്‍ (10.40), വട്ടവട (11), ശാന്തന്‍പാറ (11.20), ചിന്നക്കനാല്‍ (12), മാങ്കുളം (12.20), ദേവികുളം (12.40), ഇടമലക്കുടി (1 മണി), പാമ്പാടുംപാറ (2.20), സേനാപതി (2.40), കരുണാപുരം (3.00), രാജാക്കാട് (3.20), നെടുങ്കണ്ടം (4.00), ഉടുമ്പഞ്ചോല (4.20), രാജകുമാരി (4.40) എന്നീ പഞ്ചായത്തുകളിലെ നടക്കും. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15ന് അവസാനിക്കും. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 21നാണ് ജില്ലാപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും. സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇടുക്കി ജില്ലയുടെ സൈറ്റില്‍ ലഭിക്കും. വൈബ്സൈറ്റ് https://idukki.nic.in/en/document-category/reservetion-ward-grama-panchayat-en/  .

നറുക്കെടുപ്പില്‍ ദേവികുളം സബ് കളക്ടര്‍ ആര്യ വി.എം, ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ്, തിരഞ്ഞെടുപ്പ് വിഭാഗ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.