കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.
ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ സംസ്ഥാനത്തെ 6345 വിദ്യാര്‍ഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതില്‍ 110 വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ആനുകൂല്യത്തുക കൈമാറി. അര്‍ഹരായ മറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള തുക വരും ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കും.
കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ് മുഹമ്മദ് സിയാദ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ആര്‍ വിപിന്‍, എം ശ്രീധരന്‍, വി നാരായണന്‍, കെ.വി.ബാബു, വനജ രാഘവന്‍, അബ്ദുല്‍ റസാഖ്, കരുവാങ്കണ്ടി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.