ചലച്ചിത്രമേളയില്‍ കാണികളാകാനൊരുങ്ങി സ്കൂൾ ഓഫ് ആർട്സ് വിദ്യാര്‍ഥികള്‍

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ കണ്ണൂർ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്സിലെ മുഴുവന്‍ വിദ്യാര്‍ഥികളും കാണികളാകും. സിനിമാ താരങ്ങള്‍ കോളേജുകളിലെത്തി മേളയുടെ പ്രചരണം നടത്തിയതിന്റെ ഭാഗമായാണ് സ്‌കൂള്‍ ഓഫ് ആര്‍ട്സിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഡെലിഗേറ്റ് പാസ് എടുത്തത്. ലോക സിനിമയുടെ വൈവിധ്യവും ആഴവും നേരിട്ട് അനുഭവിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇവിടുത്തെ വിദ്യാര്‍ഥികളും ജീവനക്കാരും. ആദ്യമായാണ് ഒരു കോളേജ് മുഴുവന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ പ്രദീപ് ചൊക്ലി ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജിത്തു കോളയാട്, സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ട്രഷറര്‍ കെ.പി പ്രമോദ്, അധ്യാപകന്‍ കെ രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.