ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിച്ചു

വിജ്ഞാന കേരളത്തിന്റെ ഭാഗമായി കണ്ണൂർ ചെറുകുന്ന് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന തൊഴില്‍ മേള പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവന്‍ അധ്യക്ഷനായി. 38 പേരാണ് മേളയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 27 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു.
പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അംഗങ്ങളായ ടി.ഇ നിര്‍മ്മല, കെ അനിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് പ്രദീപന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബൈജു, പഞ്ചായത്ത് സെക്രട്ടറി വി രാജീവന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.വി നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.