ഗാന്ധിജയന്തി വാരാഘോഷം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

post

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടന്ന മത്സരം അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മഖ്ബൂല്‍ അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മണിലാല്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജെഡിടി കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ അജേഷ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് മത്സരം നയിച്ചു.

മത്സരത്തില്‍ ഗുരുവായൂരപ്പന്‍ കോളേജിലെ പുണ്യ വിജയന്‍, കെ ജെ ആരവ് ടീം ഒന്നാം സ്ഥാനം നേടി. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ശ്രീധര്‍ ജി ലാല്‍, വി പി നിധിന്‍ രാജ് എന്നിവര്‍ രണ്ടും പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പി ഗൗരിപ്രിയ, പി ഗൗരി എന്നിവര്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.