ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും

post

ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ജില്ലാതല ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലാണ് മുന്നറിയിപ്പ്. അനുവദനീയമായ അളവിലും ചെറിയ കണ്ണിയുള്ള വല ഉപയോഗിച്ചും മത്സ്യബന്ധനം നടത്തുന്നത് തടയാനും നിബന്ധനകള്‍ പാലിക്കാത്ത യാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോടിക്കല്‍ ബീച്ചിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കാനും ഹാര്‍ബറുകളില്‍ ഉപയോഗശൂന്യമായ വള്ളങ്ങള്‍ സംസ്‌കരിക്കാന്‍ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിന് നിയമാനുസൃത സിറ്റിങ് ഫീ അനുവദിക്കാനും ആവശ്യമുയര്‍ന്നു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.