ശബരിമല തീര്‍ഥാടനം : നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി

post

ഗ്യാസ് സിലിണ്ടറുകൾക്ക് നിയന്ത്രണം ;മാംസാഹാര വില്പനയും റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍  മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ നിരോധിച്ചു.