ഭവനങ്ങളുടെ താക്കോല്‍ സമര്‍പ്പണം നടത്തി

post

പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.എ.വൈ(ജി)ആവാസ് പ്ലസ് 2024-25 പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ സമര്‍പ്പണവും ഗുണഭോക്തൃസംഗമവും നടന്നു. പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്ത് താക്കോല്‍ സമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ് ആര്‍ ദേവകുമാര്‍ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി.കെ. ശാമുവല്‍, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍,

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വര്‍ഗീസ് ബേബി, എല്‍സി ഈശോ, തുളസിമണിയമ്മ, അംഗങ്ങളായ പ്രവീണ്‍ പ്ലാവിളയില്‍, രാഹുല്‍ വെട്ടൂര്‍, സുജാത അനില്‍, കെ.ആര്‍.പ്രമോദ്, നീതു ചാര്‍ളി, പ്രസന്ന രാജന്‍, ശ്രീകല നായര്‍, ജോളി ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. താര, ബി. ചിത്രാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.