പറന്തല്‍ ജനകീയാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

post

എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ ഉപയോഗിച്ച് പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പറന്തല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിച്ചു .

സംസ്ഥാനത്തെ ആരോഗ്യ മേഖല ഉന്നത നിലവാരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.അടിസ്ഥാന സൗകര്യം വികസിപ്പിച്ചും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കിയും സര്‍ക്കാര്‍ ആശുപത്രികളെ  ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി. അടൂര്‍ മണ്ഡലത്തിലെ പി എച്ച് സി, സി എച്ച് സികള്‍ക്ക്  പുതിയ കെട്ടിടം നിര്‍മിച്ചു. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 14 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, വി പി ജയാദേവി, അംബിക ദേവരാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.