ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം സംഘടിപ്പിച്ചു

post

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ  വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ്  പത്തനംതിട്ട ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

വിജയികള്‍ക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പന്തളം എന്‍.എസ്.എസ്. കോളജ് സസ്യശാസ്ത്ര വിഭാഗം മേധാവിയും കെ.എസ്.ബി.ബി.  ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍  അധ്യക്ഷനായി.വനം വന്യജീവി വകുപ്പ് മുന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ചിറ്റാര്‍ ആനന്ദന്‍,  ജൈവവൈവിധ്യ ബോര്‍ഡ്  ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. വി.പി തോമസ് എന്നിവര്‍ പങ്കെടുത്തു.