കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന പ്രവൃത്തികള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കക്കാട്ട്-പാണ്ടിക്കടവില്‍ റോഡ് കള്‍വര്‍ട്ട് നിര്‍മാണം (20 ലക്ഷം), മാനിക്കുവാടത്ത്-കുന്നത്ത്മല റോഡ് (10.5 ലക്ഷം), അരിയില്‍-കോളശ്ശേരി റോഡ് (7.5 ലക്ഷം), കുന്നത്ത്മല ടാങ്ക് റോഡ് (2.5 ലക്ഷം), പുറത്തോളി ആണിയം വീട്ടില്‍ റോഡ് (2.5 ലക്ഷം), കുന്നത്ത് മല മൊടുവിന്‍ റോഡ് (3 ലക്ഷം), ചട്ടിപ്പുരക്കണ്ടി റോഡ് (2 ലക്ഷം), പുറത്താടെ റോഡ് (1 ലക്ഷം), പൂനൂര്‍ പുഴ ശുചീകരണം (8 ലക്ഷം) എന്നിങ്ങനെ 57 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയപ്രകാശന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷാഹിദ്, എഎഡിഎസ് സെക്രട്ടറി ഷീബ അരിയില്‍, വാര്‍ഡ് വികസന കണ്‍വീനര്‍ എം എം മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.