ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് മുക്കം നഗരസഭയില്‍ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം ഹെല്‍ത്ത് സെന്ററില്‍ നടന്ന ക്യാമ്പ് ഡിവിഷന്‍ കൗണ്‍സിലര്‍ അശ്വതി സനൂജ് ഉദ്ഘാടനം ചെയ്തു. 'സ്വച്ഛതാ ഹി സേവ' ശുചിത്വോത്സവത്തിന്റെ ഭാഗമായി കെഎംസിടി ഹോസ്പിറ്റല്‍, മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎംസിടി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പും നടന്നു.
ചടങ്ങില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് അധ്യക്ഷനായി. ഡോ. സജില്‍ ഹഖ്, ഡോ. ഹരികൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിജു, പിഎച്ച്‌ഐമാരായ വിശ്വംഭരന്‍, ആശ തോമസ് എന്നിവര്‍ സംസാരിച്ചു.