മാവൂരില്‍ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം

കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച കുറ്റിക്കടവ്-ചെരളപ്പുറം-പൊക്കിണാത്ത് റോഡ്, 21 ലക്ഷം രൂപ അനുവദിച്ച പുലപ്പാടി-കമ്പളം റോഡ് എന്നിവയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാക് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, ബ്ലോക്ക് അംഗം രജിത സത്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുലപ്പാടി ഉമ്മര്‍, ടി ടി കാദര്‍, മിനി രാരംപിലാക്കില്‍, ശ്രീജ ആറ്റാഞ്ചേരി, എ പി മോഹന്‍ദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.