വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്തം;പ്രഖ്യാപനം നടത്തി

post

2025 നവബർ ഒന്നിന് കേരളം സമ്പൂർണ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ  ഭാഗമായി കോഴിക്കോട് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. വില്ല്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ കെ ബിജുള അധ്യക്ഷത വഹിച്ചു. 

2021 ജൂലൈ മുതൽ 2022 ജനുവരി വരെ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പഞ്ചായത്ത് പൂർത്തിയാക്കിയത്. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ 70 കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടത്.  

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി എം ലീന , പ്രൊജക്ട് ഡയറക്ടർ ജാസിർ പി വി എന്നിവർ മുഖ്യാതിഥികളായി. അസിസ്റ്റന്റ്  സെക്രട്ടറി ടി എച്ച് അനൂപൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തവള്ളിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺമാരായ സിമി കെ കെ, പി രജിത, കെ സുബിഷ, ബ്ലോക്ക് മെമ്പർ ഒ എം ബാബു, ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ ടി പുഷ്പ ഹൻസനൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, സിഡിഎസ് ചെയർപേഴ്സൺ സവിത, മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.