നാദാപുരം ഗവ. ആശുപത്രി-നാദാപുരം ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തൊന്നാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നാദാപുരം ഗവ. ആശുപത്രി-നാദാപുരം ജുമാ മസ്ജിദ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, ഒ പി അബ്ദുല്ല, മേനക്കോത്ത് അബ്ദുറഹ്മാൻ, ഹാരിസ് മാത്തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.