സ്റ്റേജ് കം ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്റ്റേജ് കം ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്നുള്ള 71 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

ചടങ്ങില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈന്‍, കെ കെ സിജിത്ത്, പഞ്ചായത്ത് അംഗം ആര്‍ കെ ഫിബിന്‍ലാല്‍, പ്രിന്‍സിപ്പല്‍ ടി കെ ഗോപി, പ്രധാനാധ്യാപിക കെ കെ മിനി, പേരാമ്പ്ര എഇഒ കെ വി പ്രമോദ്, സ്റ്റാഫ് സെക്രട്ടറിമാരായ പി ലീന, കെ സി റിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.