സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍: ജില്ലയില്‍ 4,739 കേന്ദ്രങ്ങളില്‍ മാസ് ക്ലിനിങ് ഡ്രൈവ് സംഘടിപ്പിച്ചു

സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കോഴിക്കോട് ജില്ലയില്‍ 4,739 കേന്ദ്രങ്ങളില്‍ മാസ് ക്ലിനിങ് ഡ്രൈവ് സംഘടിപ്പിച്ചു. 845 സ്‌കൂളുകള്‍, 2106 അങ്കണവാടികള്‍, 1150 പൊതുസ്ഥലങ്ങള്‍, 638 പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ലക്ഷത്തിലധികം പേര്‍ ഇതിന്റെ ഭാഗമായി. ഒക്ടോബര്‍ 2 വരെ നീളുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി തുടര്‍ദിവസങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജില്ലാ തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്ഥാപനത്തിന് സ്വച്ഛ് ജ്യോതി പുരസ്‌കാരം നല്‍കുമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ് അറിയിച്ചു.